ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക്ക് സെന്ററിൽ നടന്നു വരുന്ന മഹ്ളറ റഹ്മാനിയ്യ ത്രൈമാസ ദിക്റ് ഹൽഖ 120-ാം മജ്ലിസ് നവംബർ 19 ഞായർ മഗ്രിബ് നിസ്കാരാനന്തരം കോടമ്പുഴ വാദീ ഇർഫാനിൽ നടക്കും. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും. കോടമ്പുഴ ബാവ മുസ്ലിയാർ രചിച്ച ‘തസ്ഹീലുൽ ബൈളാവി’ സംഗമത്തിൽ പ്രകാശിതമാകും. ഹൽഖയോട് അനുബന്ധിച്ച് നടത്തിവരുന്ന മുൽതഖൽ അഹ് ലമിന്റെ (EMINENCE MEET) നാൽപ്പത്തിനാലാം സംഗമം വൈകിട്ട് നാലുമണിക്ക് ആരംഭിക്കും. നബിദിനം; വേണ്ടതും വേണ്ടാത്തതും എന്ന വിഷയത്തിൽ ചർച്ച നടക്കും. അലവി സഖാഫി കൊളത്തൂർ വിഷയാവതരണം നടത്തും.
വഴി: കോഴിക്കോട്-രാമനാട്ടുകര റോഡിൽ ഫറോക്ക് പേട്ടയിൽ ഇറങ്ങി, ഫറോക്ക് പേട്ട – ഫാറൂഖ് കോളേജ് റോഡിൽ പരുത്തിപ്പാറയിൽ ഇറങ്ങുക .
ഏവർക്കും സ്വാഗതം