തൈസീറുൽ ജലാലൈനി പ്രകാശിതമായി.

  • Post author:
  • Post category:News
  • Post comments:1 Comment

ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചതും കോടമ്പുഴ ബാവ മുസ്ലിയാരുടെ പുതിയ രചനയുമായ തൈസീറുൽ ജലാലൈനി ജുസ്ഉ ലൻ തനാലു ( ആറാം വാള്യം) എന്ന കൃതി പ്രകാശിതമായി.

കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻററിൻറെ ആഭിമുഖ്യത്തിൽ മഹ്ളറ റഹ്മാനിയ ത്രൈമാസ ദിക്റ് ഹൽഖയോടനുബന്ധിച്ച് നടന്ന എമിനെന്റസ് മീറ്റിന്റെ നാൽപ്പത്തിമൂന്നാം സംഗമം വൈകിട്ട് ആറിന് സമാപിച്ചു. ‘മഹല്ല്, പള്ളി, തർക്കം പരിഹാരം’ എന്ന വിഷയത്തിൽ ചർച്ച നടന്നു. റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. പി എസ് കെ മൊയ്തു ബാഖവി മാടവന അധ്യക്ഷത വഹിച്ചു. പ്രൊഫ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

മഗ്‌രിബ് നിസ്കാരാനന്തരം നടന്ന ദിക്റ് ഹൽഖയിൽ പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ അതിന് നേതൃത്വം നൽകി.

Share

This Post Has One Comment

  1. Kc

    Good

Leave a Reply