ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻറർ ഇരുപത്തേഴാം വാർഷിക പതിനൊന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നന്മ ആയുർ കെയർ സംഘടിപ്പിക്കുന്ന ഹിജാമ ക്യാമ്പും സൗജന്യ അക്യുപങ്ചർ ചികിത്സയും ഈ മാസം 31ന് വാദീ ഇർഫാനിൽ നടക്കും.
പ്രഷർ, ഹൃദ്രോഗം, ആസ്ത്മ, കിഡ്നിസംബന്ധമായ രോഗങ്ങൾ, അലർജി, തലവേദന, തോൾ വേദന, കൈകാലുകളിൽ തരിപ്പ്, മരവിപ്പ്, കടച്ചിൽ, നടുവേദന, മുട്ടുവേദന, മടമ്പ് വേദന, മലബന്ധം, ആർത്തവ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവക്കെല്ലാം ശാശ്വതമായ പരിഹാരം ഉള്ള ഹിജാമ ചികിത്സ പ്രഗൽഭരായ ഡോക്ടർമാർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9562777742, 9745777742