ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദാറുൽ മആരിഫ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കോടമ്പുഴ ബാവ മുസ്ലിയാരുടെ അറബിയിലും മലയാളത്തിലുമുള്ള 70 രചനകൾ ഉൾകൊളളുന്ന ബുക്ക് ബോക്സ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദർസുകൾക്കും ഉപഹാരമായി നൽകുന്നതിന്റെ ഉദ്ഘാടനം സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ നിർവഹിച്ചു.മഹ്ളറ റഹ്മാനിയ്യ ദിക്റ് ഹൽഖയുടെ 20 – ാം മജ്ലിസിൽ വെച്ചായിരുന്നു ഉദ്ഘാടനം.
പ്രസ്തുത ഹൽഖക്ക് സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി.ഹൽഖയിൽ ദാറുൽ മആരിഫ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചതും കോടമ്പുഴ ബാവ മുസ്ല്യാരുടെ പുതിയ രചനയുമായ തസ്ഹീലുൽ ബൈളാവി (1-ാം വാള്യം) എന്ന കൃതി പ്രകാശനം ചെയ്തു.ഹൽഖയിൽ നൽകി വരുന്ന വിവാഹ സഹായ ദാന കർമം അബൂബക്കർ ഹാജി ചെറുവണ്ണൂർ നിർവഹിച്ചു.
കോടമ്പുഴ ബാവ മുസ്ലിയാർ, പി.എസ്.കെ. മൊയ്തു ബാഖവി മാടവന, മുഹമ്മദ് മുസ്ലിയാർ ചെറുമുറ്റം, മുഹമ്മദ് ബാഖവി ചേലേമ്പ്ര,അബ്ദുൽ ഖാദിർ ദാരിമി കൽത്തറ,ഇബ്റാഹീം ബാഖവി, അബ്ദുല്ലത്തീഫ് മുസ്ലിയാർ, സയ്യിദ് ആബിദ് കോയ അഹ്സനി വേങ്ങര, സുബൈർ അഹ്സനി തരുവണ, സഹ്ൽ ശാമിൽ ഇർഫാനി,അബ്ദുൽ കരീം ശാമിൽ ഇർഫാനി പങ്കെടുത്തു.