മർക്കസ് റൂബി ജൂബിലി പ്രചരണവും മീലാദ് സമ്മേളനവും നാളെ

  • Post author:
  • Post category:News
  • Post comments:0 Comments

ഫറോക്ക്: മർകസ് റൂബി ജൂബിലി പ്രചരണാർത്ഥം കോടമ്പുഴ ദാറുൽ മആരിഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നാളെ വൈകിട്ട് 4:30 ന് ഫറോക്ക് പേട്ട മൈതാനിയിൽ നടക്കും. മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന ദാറുൽ മആരിഫ് മീലാദ് സമ്മേളനവും എസ്. വൈ. എസ്. ഫറോക്ക് സോൺ ആദർശ സമ്മേളനവും ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് തുറാബ് സഖാഫി, കൗസർ സഖാഫി പന്നൂർ പ്രസംഗിക്കും. കോടമ്പുഴ ബാവ മുസ്ലിയാർ അധ്യക്ഷത വഹിക്കും. നാല് മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിന് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി നേതൃത്വം നൽകും. പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ചെറുമുറ്റം മുഹമ്മദ് ബാഖവി, മുഹമ്മദ് ബാഖവി ചേലേമ്പ്ര, അബ്ദുൽ ഖാദിർ ദാരിമി കൽത്തറ, മുഹമ്മദ് കുട്ടി സഖാഫി പറമ്പിൽ പീടിക, ബഷീർ സഖാഫി ചവക്കാട്, ഡോ. അബ്ദുന്നാസർ, ഡോ. മുഹമ്മദ് ഹനീഫ, അബൂബക്കർ ഹാജി ചെറുവണ്ണൂർ സംബന്ധിക്കും. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും എൻ സി മഹ്മൂദ് നന്ദിയും പറയും.

Share

Leave a Reply