You are currently viewing പി എം കെ ഫൈസി പുരസ്കാരം കോടമ്പുഴ ബാവ മുസ്ലിയാർക്ക്

പി എം കെ ഫൈസി പുരസ്കാരം കോടമ്പുഴ ബാവ മുസ്ലിയാർക്ക്

മലപ്പുറം: ചിന്തകനും ദഅവാ പ്രവർത്തകനും എഴുത്ത്കാരനുമായിരുന്ന പി എം കെ ഫൈസിയുടെ സ്മരണാർഥം മോങ്ങം പി എം കെ ഫൈസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രഗത്ഭ പണ്ഡിതനും നിരവധി മലയാള അറബി ഗ്രന്ഥങ്ങളുടെ കർത്താവും ദാറുൽ മആരിഫ് സ്ഥാപനങ്ങളുടെ സാരഥിയുമായ കോടമ്പുഴ ബാവ മുസ്ലിയാർക്ക്.
ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് അദ്ദേഹം നൽകിയ കനപ്പെട്ട സംഭാവനകളെയും പ്രബോധന രംഗത്തെ മികവിനെയും ആസ്പദമാക്കിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പുരസ്കാരം ഇന്ന് മോങ്ങത്ത് നടക്കുന്ന പി എം കെ ഫൈസി അനുസ്മരണ ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share

This Post Has 4 Comments

  1. Junaid

    Good

  2. Junaid

    hai

  3. KC

    Best

  4. User

    Gd

Leave a Reply