കോടമ്പുഴ ദിക്റ് ഹൽഖ നാളെ

ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക്ക് സെന്ററിൽ നടന്നു വരുന്ന മഹ്ളറ റഹ്മാനിയ്യ ത്രൈമാസ ദിക്റ് ഹൽഖ 19-ാം മജ്ലിസ് നാളെ മഗ്രിബ് നിസ്കാരാനന്തരം കോടമ്പുഴ വാദീ ഇർഫാനിൽ നടക്കും. പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ നേതൃത്വം നൽകും. കോടമ്പുഴ ബാവ മുസ്ലിയാരുടെ പുതിയ രചനയായ തൈസീറുൽ ജലാലൈനി 6 ആം വാള്യം പ്രകാശനം ചെയ്യും. ഹൽഖയോട് അനുബന്ധിച്ച് നടത്തിവരുന്ന മുൽതഖൽ അഹ് ലമിന്റെ നാൽപ്പത്തിമൂന്നാം സംഗമം വൈകിട്ട് നാലുമണിക്ക് ആരംഭിക്കും. മഹല്ല് പള്ളി തർക്കം പരിഹാരം എന്ന വിഷയത്തിൽ ചർച്ച നടക്കും റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തും.

Share

Leave a Reply