ഫറോക്ക്: മുഹമ്മദ് നബി സമാധാന വാഹകരാണെന്നും ഇസ്ലാം സമാധാനത്തിലേക്കാണ് ക്ഷണിക്കുന്നതെന്നും കോടമ്പുഴ ബാവ മുസ്ലിയാർ പ്രസ്താവിച്ചു. ദാറുൽ മആരിഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദ് സമ്മേളനവും എസ് വൈ എസ് ഫറോക്ക് സോൺ ആദർശ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദർശ, ആശയ, സാമൂഹിക, മാനുഷിക, ദേശീയ അന്തർദേശീയ സമാധാനം എന്താണെന്ന് മനുഷ്യനെ പഠിപ്പിക്കുകയും പ്രയോഗ തലത്തിൽ കൊണ്ടു വരികയും ചെയ്ത അതുല്യ നേതാവാണ് മുഹമ്മദ് നബി (സ്വ). ഒരു യധാർത്ഥ മുസ്ലിമിന് തീവ്രവാദിയാകാനോ തീവ്രരവാദത്തിലേക്ക് ആളെ ചേർക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊൻമള മൊയ്തിൻ കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് ഹനീഫ പ്രസംഗിച്ചു.
മൗലിദ് പാരായണത്തിന് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നൽകി. ചെറുമുറ്റം മുഹമ്മദ് ബാഖവി, മുഹമ്മദ് ബാഖവി ചേലേമ്പ്ര, കൽത്തറ അബ്ദുൽ ഖാദിർ ദാരിമി, കൗസർ സഖാഫി പന്നൂർ, മുഹമ്മദ് കുട്ടി സഖാഫി പറമ്പിൽ പീടിക, ശബീർ സഖാഫി ചാവക്കാട്, കെ വി തങ്ങൾ കരുവൻതിരുത്തി, സയ്യിദ് ആബിദ് കോയ അഹ്സനി വേങ്ങര, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സുബൈർ അഹ്സനി തരുവണ, സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ, അബ്ദുൽ കരീം ശാമിൽ ഇർഫാനി കോടമ്പുഴ, ഡോ. പി എ അബ്ദുന്നാസർ, അബൂബക്കർ ഹാജി ചെറുവണ്ണൂർ, അഹ്മദ് കുട്ടി ഹാജി പുത്തൂർമഠം, സംബന്ധിച്ചു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും എൻ സി മഹമൂദ് കോടമ്പുഴ നന്ദിയും പറഞ്ഞു.