ഫറോക്ക്: മർക്കസ് റൂബി ജൂബിലി പ്രചരണാർഥം തർഹീബിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ നടന്ന സന്ദർശനത്തിന് കോടമ്പുഴ ദാറുൽ മആരിഫിൽ സ്വീകരണം നൽകി. സ്ഥാപനത്തിലെ ഉസ്താദുമാരും വിദ്യാർത്ഥികളും ഭാരവാഹികളും ചേർന്ന് നൽകിയ സ്വീകരണത്തിൽ കോടമ്പുഴ ബാവ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. സമദ് സഖാഫി മായനാട്, ബഷീർ സഖാഫി കൈപ്രം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി പ്രഭാഷണം നടത്തി. ചിയ്യൂർ മുഹമ്മദ് മുസ് ലിയാർ, കരീം ഫൈസി ഉപഹാര സമർപ്പണം നടത്തി.
മർക്കസ് റൂബി ജൂബിലി: തർഹീബ് സംഘത്തിന് ദാറുൽ മആരിഫിൽ സ്വീകരണം
- Post author:admin
- Post published:December 21, 2017
- Post category:News
- Post comments:0 Comments