ഫറോക്ക്: ധൈഷണിക വ്യവഹാരങ്ങളുടെ 27 ആണ്ടുകൾ എന്ന ശീർഷകത്തിൽ ഏപ്രിൽ ഏഴിന് നടക്കുന്ന കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻറർ ഇരുപത്തിയേഴാം വാർഷിക പതിനൊന്നാം സനദ് ദാന സമ്മേളന ഭാഗമായി ജ്ഞാനസഞ്ചാരം പ്രയാണത്തിന് തുടക്കമായി. കോടമ്പുഴ ബാവമുസ്‌ലിയാർ ഉബൈദുള്ള ഷാമിൽ ഇർഫാനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാഖവി ചേലേമ്പ്ര പ്രാർത്ഥന നിർവ്വഹിച്ചു. പി എസ് കെ മൊയ്തു ബാഖവി മാടവന, മുഹമ്മദ് ബാഖവി ചെറുമുറ്റം, അബ്ദുൽകരീം ഷാമിൽ ഇർഫാനി കോടമ്പുഴ, സയ്യിദ് ആബിദ് കോയ അഹസനി വലിയോറ, അബ്ദുൽ ഖാദിർ ദാരിമി കൽത്തറ, സൈനുദ്ദീൻ ഷാമിൽ ഇർഫാനി മാണൂർ, ഹസ്സൻകുട്ടി ഷാമിൽ ഇർഫാനി ചുള്ളിക്കോട്, ഫിറോസ് അലി ഷാമിൽ ഇർഫാനി കക്കോവ്, സഹദ് ഷാമിൽ ഇർഫാനി നല്ലളം, ത്വയ്യിബ് ഷാമിൽ ഇർഫാനി പാങ്ങ്, മുഹമ്മദ് ഷിബിൽ ഇർഫാനി മാനിപുരം, ഷഹീർ ഷാമിൽ ഇർഫാനി കോടമ്പുഴ, അഹമ്മദ് കുട്ടി മാസ്റ്റർ പരുത്തിപ്പാറ, ബഷീർ മാസ്റ്റർ കൊളത്തറ സംബന്ധിച്ചു.