You are currently viewing ഏപ്രിൽ ഫൂൾ എന്ന പേരിൽ മറ്റുള്ളവരെ വിഡ്ഢിയാക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്?

ഏപ്രിൽ ഫൂൾ എന്ന പേരിൽ മറ്റുള്ളവരെ വിഡ്ഢിയാക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്?

ഏപ്രിൽ ഒന്നാം തീയതി ലോക വിഡ്ഢിദിനം ആയി അറിയപ്പെടുന്നു. ശരീരമോ നഷ്ടമോ ഉണ്ടാക്കുന്ന വികട പ്രവർത്തികൾ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാൽ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു.

വിഡ്ഢികൾക്ക് വിഡ്ഢിദിനം ആണ് ഏപ്രിൽ ഒന്നാം തീയതിയെങ്കിലും ബുദ്ധിമാന്മാരായ മുസ്ലീമുകൾക്ക് മറ്റു നാളുകളെ പോലെ തന്നെ ജീവിതത്തിലെ ഒരു പ്രധാന ദിനമാണ്. സമയം മനുഷ്യൻറെ മൂലധനമാണ്. അത് വിഡ്ഢിത്തം കാട്ടി നശിപ്പിക്കാനുള്ളതല്ല. നുണപറഞ്ഞോ പരിഹസിച്ചോ തമാശ കളിച്ചോ ആരെയും ഉപദ്രവിക്കാൻ പാടില്ല. അത് ഹറാമാണ് വ്യാജം ഒരു ദിവസവും അനുവദനീയമല്ല. ആര് എവിടെ അത് അനുവദനീയമാക്കിയാലും നുണ വിനോദം നടത്തി മനുഷ്യോപദ്രവം ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. തിരുനബി (സ്വ) അരുൾ ച്ചെയ്യുന്നതു കാണുക: “സത്യം നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗ്ഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യനിഷ്ഠ പാലിക്കുന്നു. അങ്ങനെ അയാൾ അല്ലാഹുവിൽ സത്യവാനായി രേഖപ്പെടുത്തപ്പെടുന്നു. വ്യാജം തെറ്റിലേക്ക് നയിക്കുന്ന. തെറ്റ് നരകത്തിലേക്കും നയിക്കുന്നു. ഒരാൾ വ്യാജ ശീലം പുലർത്തുന്നു. അങ്ങനെ അയാൾ അല്ലാഹുവിങ്കൽ വ്യാജനായി രേഖപ്പെടുത്തപ്പെടുന്നു” (ബുഖാരി 6094, മുസ്‌ലിം 2607)

ഒരു ദിവസം തന്നെ തമാശക്കും പരിഹാസത്തിനും വ്യാജത്തിനും നീക്കിവെച്ചാൽ അത് എന്തൊക്കെ അപകടങ്ങൾ വരുത്തി വെക്കും? മഹാ നഷ്ടങ്ങൾക്കും തീരാ ദുഃഖങ്ങൾക്കും അത് ഇട വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഒരാൾക്ക് നെഞ്ചുവേദന; ഹൃദയാഘാതമാണ്. അയാൾ നെഞ്ചത്തു കൈവെച്ചു നിലവിളിച്ചു. പക്ഷേ അന്ന് ഏപ്രിലിൽ ഒന്നായിപ്പോയി എന്ന കാരണം കൊണ്ട് ചികിത്സ ലഭിക്കാതെ അയാൾ മരിക്കുന്നു. മരണവാർത്ത അറിയിച്ചു ആരും വന്നില്ല. ഏപ്രിൽ ഫൂൾ ആയതുകൊണ്ടുതന്നെ. ഖബര് വെട്ടിയെ തിരക്കി ഒരാൾ പോയി. ഫൂളാക്കുകയാണെന്നാണ് അയാളും കരുതിയത്. ഇങ്ങനെയൊന്ന് സങ്കല്പിച്ചുനോക്കൂ.

ചിരിക്കുവക നൽകുക എന്നത് മാത്രമാണ് ഉപദ്രവകരമായ ഇത്തരം കോപ്രായങ്ങൾ കൊണ്ടും ഗോഷ്ടികൾ കൊണ്ടും ലക്ഷ്യമിടുന്നത്. ചിരിപ്പിക്കാൻ വേണ്ടി മാത്രം കഥകളോ വാർത്തകളോ പറയുന്നതുംം അഭിനയങ്ങൾ നടത്തുന്നതും കുറ്റകരമാണ് (തുഹ്ഫ 10/225). നബി (സ്വ) പറയുന്നു: “ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരിച്ചു നുണ പറയുന്നവന് വൻനാശം; അവന് മഹാനാശം; അവന് ഭയങ്കര നാശം” (അബൂദാവൂദ്, തിർമിദി, നസാഈ, ബൈഹഖി).

_____________________________________

    കളിയും വിനോദവും – കോടമ്പുഴ ബാവ മുസ്‌ലിയാർ

Share

This Post Has One Comment

  1. سيف الدين الثقافي

    شكرًا

Leave a Reply