അറബി കൃതികളുമായി കേരളത്തിന്റെ സാന്നിധ്യം

  • Post author:
  • Post category:News
  • Post comments:0 Comments

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണ അറബി പുസ്തകങ്ങളുമായി കേരളത്തിൽ നിന്ന് പ്രസാധകർ എത്തുന്നു. പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും കേന്ദ്ര മുശാവറ അംഗവുമായ കോടമ്പുഴ ബാവ മുസ്‌ലിയാർ രചിച്ച അറബിയിലും മലയാളത്തിലും ഉള്ള പുസ്തകങ്ങളും ആയാണ് അൽ മആരിഫ് പബ്ലിക്കേഷൻ മേളയിൽ സാന്നിധ്യം അറിയിക്കുന്നത്. കോടമ്പുഴ ദാറുൽ മആരിഫിന് കീഴിലുള്ളതാണ് പ്രസാധകർ. അറബിയിലും മലയാളത്തിലും ആയി ബാവ മുസ്‌ലിയാർ രചിച്ച ഇരുന്നൂറോളം പുസ്തകങ്ങൾ മേളയിലുണ്ടാകും. സയ്യദുൽ ബഷർ, അബുൽ ബഷർ, തൈസീറുൽ ജലാലൈനി, രിസ്കുൽ അസ്വ്ഫിയാ തുടങ്ങിയ അറബിയിൽ ഉള്ളതും, ചിന്ത കിരണങ്ങൾ, ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലം തുടങ്ങിയ മലയാള കൃതികളും വിലക്കുറവോടെ മേളയിൽ ലഭിക്കും. മലയാളി പണ്ഡിതന്റെ അറബി കൃതികൾ അറബ് ലോകത്ത് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അൽ മആരിഫ് അപ്ലിക്കേഷൻ മേളയിൽ സാന്നിധ്യമറിയിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള അറബി കൃതികളുമായി വരുന്ന ഏക പ്രസാധകരായ അൽ മആരിഫ് സ്റ്റാൾ ഹാൾ നമ്പർ ഏഴിലെ സ്റ്റാർ ZB-14 ലാണ്. സമസ്ത മുശാവറ അംഗവും സ്കൂൾ അറബി ബുക്ക് സ്ക്രൂട്ടിനിങ്ങ് കമ്മറ്റി അംഗവുമായ ബാവ മുസ്ലിയാരുടെ കൃതികൾ നിരവധി ഇടങ്ങളിൽ പാഠപുസ്തകങ്ങളാണ്. പ്രവാചകരുടെ ജീവചരിത്രമായ സയ്യിദുൽ ബഷർ ഈജിപ്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.

Share

Leave a Reply